വയനാട് മാനന്തവാടിക്ക് സമീപം തരുവണയിൽ കണ്ട കരടിക്കായുള്ള തിരച്ചിൽ വനംവകുപ്പ് ഇന്ന് പുനരാരംഭിക്കും. വയനാട് വനംവകുപ്പ് ദ്രുതകർമ്മസേനയും ഉദ്യോഗസ്ഥരും വെറ്ററിനറി സംഘവുമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വള്ളിയൂർക്കാവിനു സമീപം കണ്ട കരടിയാണ് തോണിച്ചാലിലും തരുവണയിലും ജനവാസകേന്ദ്രത്തിൽ എത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഏറ്റവും ഒടുവില്‍ കക്കടവ് കള്ളുഷാപ്പിനു സമീപത്തെ തോട്ടത്തില്‍ കരടിയെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.