ധ്യാന്‍, സണ്ണിവെയ്ന്‍, നിരഞ്ജ് മണിയന്‍പിള്ള എന്നിവര്‍ ഒന്നിക്കുന്ന ‘ത്രയ’ത്തിലെ ആദ്യഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്ന ഗാനമാണിത്. കെ.എസ്.ഹരിശങ്കര്‍ ഗാനം ആലപിച്ചു. ‘ആമ്പലേ… നീലാമ്പലേ…’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘ത്രയം’. രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ത്രയത്തിന്റെ നിര്‍മാണം. ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന സിനിമയാണ് ‘ത്രയം’. ജിജു സണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്: രതീഷ് രാജ്.