പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മാമന്നന്‍’. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നന്‍. ജൂണില്‍ സിനിമ തിയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ ചിത്രത്തിലെ ആദ്യഗാനം ഇറങ്ങി. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എആര്‍ റഹ്മാനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ‘രാസകണ്ണ്’ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. കീര്‍ത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു.