പ്രശസ്ത തെന്നിന്ത്യന്‍ താരം സുനൈനയെ നായികയാക്കി സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘റെജീന’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘ഓരോ മൊഴി ഓരോ മിഴി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സതീഷ് നായര്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവന്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സ്റ്റാര്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജീന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. മറ്റു ഗാനങ്ങള്‍ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശന്‍, വൈക്കം വിജലക്ഷ്മി, റിമി ടോമി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. നിവാസ് അധിതന്‍, റിതു മന്ത്ര, അനന്ദ് നാഗ്, ബോക്‌സര്‍ ധീന, വിവേക് പ്രസന്ന, ബാവ ചെല്ലദുരൈ, ഗജരാജ്, രഞ്ജന്‍, പശുപതി രാജ്, അപ്പാനി ശരത്ത്, ജ്ഞാനവേല്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.