ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി. വില്യം ഫ്രാന്‍സിസ് സംഗീതം നല്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അര്‍ഷാദ് റഹീം ആണ്. മൃദുല വാര്യരും വില്യവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. നിവേദ തോമസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ,ജയസൂര്യയും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം വില്യം ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു.