2022ല്‍ കണ്ടിരിക്കേണ്ട മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോര്‍ബ്‌സ് മാഗസിന്‍. ഫോര്‍ബ്‌സ് പുറത്തുവിട്ട ലിസ്റ്റില്‍ രണ്ട് മലയാള ചിത്രങ്ങളും ഇടംനേടിയിട്ടുണ്ട്. ‘റോഷാക്ക്’, ‘ന്നാ താന്‍ കേസ് കൊട്’ എന്നി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകള്‍. രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’, അമിതാഭ് ബച്ചന്റെ ‘ഗുഡ്‌ബൈ’, ‘ദ സ്വിമ്മേര്‍സ്’, സായ് പല്ലവിയുടെ ‘ഗാര്‍ഗി’, ‘എവരിതിങ് എവരിവെയര്‍ ആള്‍ അറ്റ് ഒണ്‍’, ആലിയ ഭട്ടിന്റെ ‘ഗംഗുഭായ്’, ‘പ്രിസണേഴ്‌സ് ഓഫ് ഗോസ്റ്റ്‌ലാന്റ്’, ‘ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍’, ‘ഡൗണ്‍ ഫാള്‍: ദ കേസ് എഗൈന്‍സ് ബോയ്ങ്’, എന്നിവയാണ് മറ്റ് മികച്ച ഇന്ത്യന്‍ ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബനെ നായകനാക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’. നിസാം ബഷീറിന്റെ രണ്ടാമത് ചിത്രമായ ‘റോഷാക്ക്’ തിയേറ്ററുകളില്‍ വന്‍ വിജയമാണ് കൈവരിച്ചത്.