മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഐക്യൂവിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഐക്യൂ 11 വൈകാതെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും. ഐക്യൂ 11 ലോകത്തിലെ ഏറ്റവും വേഗമുള്ള 5ജി ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണാണ്. സ്മാര്‍ട് ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ജനുവരി 10 നാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍. ഈ പ്രോസസര്‍ സപോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട് ഫോണായിരിക്കും ഇത്. ഐക്യൂ 11 ന് 13,23,820 സ്‌കോര്‍ ഉണ്ട്. ഇത് ഗെയിമിങ്ങിനായി പ്രത്യേകം അവതരിപ്പിക്കുന്ന ഫോണുകള്‍ക്ക് നേടാനാകുന്നതിനേക്കാള്‍ കൂടുതല്‍ സ്‌കോറാണ്. ഐക്യൂ 11 നേടിയ സ്‌കോര്‍ മുന്‍പ് വിപണിയിലുള്ള മറ്റൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണും നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഗ്രാഫിക്സ് പ്രകടനവും നൈറ്റ് ഫൊട്ടോഗ്രഫിയും മെച്ചപ്പെടുത്തുന്നതിന് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 നെ സഹായിക്കുന്നതിന് ഡിസൈന്‍ ചെയ്തിരിക്കുന്ന വിവോയുടെ വി 2 ചിപ്പിനൊപ്പമാണ് ഐക്യൂ 11 വരുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് മികവാര്‍ന്ന സ്‌ക്രീന്‍ അനുഭവം നല്‍കുന്നതിനായി ഹാന്‍ഡ്‌സെറ്റ് ഇന്ത്യയിലെ ആദ്യത്തെ 2കെ ഇ6 ഡിസ്പ്ലേയാണ് പായ്ക്ക് ചെയ്യുന്നത്. 144ഹേര്‍ട്‌സ് റിഫ്രഷ് റേറ്റുള്ളതാണ് ഡിസ്‌പ്ലേ. 120വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.യവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.