ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദം തീരുമാനം അറിയിച്ചതിന് പിന്നാലെ പഞ്ചാബിലെ ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ദില്ലി മാർച്ച് തൽക്കാലം നിർത്തിവെച്ചു. മാർച്ച് നടത്തുന്ന 101 കർഷകരെ നേതാക്കൾ തിരിച്ചുവിളിച്ചു. ദില്ലി മാർച്ച് പുരോഗമിക്കവേയാണ് കർഷകരുമായി ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. വാതിലുകൾ ചർച്ചയ്ക്കായി തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൌധരി വ്യക്തമാക്കിയത്. അതിനിടെ അതിർത്തിയിൽ പൊലീസ് ടിയർ ഗ്യാസ് ഷെല്ലിംഗിൽ 6 കർഷകർക്ക് പരിക്കേറ്റു. ടിയർ ഗ്യാസ് ഷെല്ലിംഗ് നടത്തിയതോടെ സർക്കാറിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനായെന്നും കർഷക സംഘടനകൾ തുറന്നടിച്ചു.