പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും.ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുളള രാഷ്ട്രീയ പ്രമേയം അടുത്തയാഴ്ച ചേരുന്ന പ്ലീനറിയില്‍ അവതരിപ്പിക്കും. 2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പാകും റായ്പൂര്‍ പ്ലീനറി സമ്മേളനം.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഈ നീക്കത്തിന് നാന്ദിയാകുകയും ചെയ്തു. 21 പ്രതിപക്ഷ പാര്‍ട്ടികളെ യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് ക്ഷണിച്ചെങ്കിലും കൈകോര്‍ക്കാന്‍ സന്നദ്ധമാണെന്ന സന്ദേശവുമായി എട്ട് പാര്‍ട്ടികളെത്തിയിരുന്നു. പിന്തിരിഞ്ഞു നില്‍ക്കുന്ന പാര്‍ട്ടികളുമായി കോണ്‍ഗ്രസിന്‍റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തി സഖ്യത്തിനുള്ള വഴി തെളിക്കാനാണ് ഉദ്ദേശ്യം.