കെ പി സി സി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഇന്ന് പൊലീസ് മൊഴിയെടുക്കും.ശംഖുമുഖം അസി. കമ്മീഷണര്‍, പ്രതാപചന്ദ്രന്റെ മകന് പ്രജിത്തിന്റെ മൊഴിയെടുക്കും. പ്രതാപചന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മക്കള്‍ കെ പി സി സി നേതാക്കള്‍ക്കും പൊലീസ് മേധാവിക്കും ആദ്യഘട്ടത്തല്‍ പരാതിക്കത്ത് നല്‍കിയിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടി അന്വേഷിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ ഉറപ്പ് നൽകിയതിനെ തുടർന്ന് മക്കൾ പരാതി പിൻവലിച്ചിരുന്നു. എന്നാൽ കെ.സുധാകരൻ നൽകിയ ഉറപ്പ് പാലിക്കാതിരുന്നതിനെ തുടർന്നാണ് മക്കൾ വീണ്ടും മുഖ്യമന്ത്രിക്ക് പരാതിയി നൽകിയത്. രണ്ടാമത് നൽകിയ പരാതിയിന്മേലാണ് ഇന്ന് മൊഴിയെടുക്കുന്നത്.
.