മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയർത്തിക്കാണിക്കാനുള്ള സമയമായിട്ടില്ലെന്ന് യു ഡി എഫ് കൺവീനർ എം.എം. ഹസ്സൻ .ഇപ്പോൾ ഉയർത്തിയാലും ഒരു നേതാവും ഉയരുന്ന സ്ഥിതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാത്രമാണ് ആ ചർച്ചകൾക്ക് പ്രസക്തി. മാധ്യമങ്ങൾ മാത്രമാണ് ശശി തരൂരിനെ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചാണെന്ന് അറിയില്ല. ശശി തരൂർ തണുപ്പിനെ പ്രതിരോധിക്കുന്ന കോട്ട് ഇടുന്നതായി അറിയാം. തരൂർ നടത്തുന്നത് സമാന്തര പ്രവർത്തനം ആണെന്ന അഭിപ്രായം ഇല്ലെന്നും ഹസ്സൻ പറഞ്ഞു.
തെരഞ്ഞെടുപ്പ്പ്രഖ്യാപിച്ചാൽ മാത്രം മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് പ്രസക്തി;യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ
