കാമ്പ കോള വില കുറച്ച് വിറ്റ് മാര്‍ക്കറ്റ് കീഴടക്കിയ അതേ തന്ത്രം ചിപ്‌സിലും സ്നാക്സ് വിപണിയിലും കൊണ്ടുവരാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. ചിപ്‌സിലും സ്നാക്സ് വിപണിയിലും കമ്പനിക്ക് അലന്‍ ബ്യൂഗിള്‍സ്, സ്‌നാക്ടാക് ബ്രാന്‍ഡുകള്‍ ഉണ്ട്, ഇന്‍ഡിപെന്‍ഡന്‍സ് എന്നത് ബിസ്‌ക്കറ്റ് ബ്രാന്‍ഡിന്റെ പേരും. വിതരണക്കാര്‍ക്ക് 8 ശതമാനം മാര്‍ജിന്‍, രണ്ട് ശതമാനം പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. വിതരണക്കാര്‍ക്ക് മറ്റ് കമ്പനികള്‍ 8 മുതല്‍ 15 ശതമാനം വരെ മാര്‍ജിന്‍ നല്‍കുമ്പോള്‍ അംബാനിയുടെ കമ്പനി ചില്ലറ വ്യാപാരികള്‍ക്ക് 20 ശതമാനം മാര്‍ജിന്‍ നല്‍കുന്നു. റിലയന്‍സ് കണ്‍സ്യൂമര്‍ 2022 ലാണ് എഫ്എംസിജി വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. കാമ്പ കോള ഉല്‍പ്പന്നങ്ങളുടെ വില കുറച്ചതോടെ വിപണിയില്‍ കൊക്കകോളയും പെപ്‌സികോയും വലിയ വെല്ലുവിളിയാണ് നേരിടുകയാണ്.