നാടിന്റെ നോവായി അഞ്ചു വയസുകാരി. ആലുവയിൽ ക്രൂര കൊലപാതകത്തിലൂടെ മരണപ്പെട്ട കുഞ്ഞിന്റെ സംസ്കാരം 10 മണിക്ക് കീഴ്മാട് ശ്മശാനത്തിൽ നടത്തും. പൊതുദർശനം തായിക്കാട്ടുകര എൽ പി സ്ക്കൂളിൽ നടക്കുകയാണ്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പോലീസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് റൂറൽ എസ്പി പറഞ്ഞു.