അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി. കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോട് കൂടി, വികാരഭരിതമായാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാത്രി എട്ടുമണി വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്‍പചക്രം അര്‍പ്പിച്ചു. ടൗണ്‍ഹാളിൽ പൊലീസ് കോടിയേരിക്ക് ആദരം അര്‍പ്പിച്ചു. ഇന്ന് രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായെത്തിയ എയര്‍ ആംബുലന്‍സിൽ . ഭാര്യ വിനോദിനിയും മകന്‍ ബിനീഷും മരുമകള്‍ റിനീറ്റയും ഒപ്പമുണ്ടായിരുന്നു.
കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ നാലാം പ്രതി മെക്കാനിക്ക് എസ് അജികുമാർ പിടിയിൽ. ഒളിവിലായിരുന്ന പ്രതിയെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൺസെഷൻ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമിൽ നിന്നിരുന്ന അജി ആക്രമിച്ചതായാണ് ദൃശ്യങ്ങളിൽ കണ്ടത് . എന്നാൽ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ കണ്ട അജിയെ കേസിൽ ആദ്യം പ്രതി ചേർത്തിരുന്നില്ല. പ്രതിയാക്കപ്പെട്ടതിന് പിന്നാലെ പിന്നാലെ കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് ഇയാളെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരമെന്ന് പറയുമ്പോഴും പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും. നിലവിലുള്ള രീതി തുടരാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ ഖാർഗെയ്ക്ക് വോട്ട് ചെയ്യാം, മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ തനിക്ക് വോട്ട് ചെയ്യൂ എന്നാണ് ശശി തരൂർ വോട്ടർമാരോട് പറയുന്നത് . എന്നാല്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്‍റെ രീതിയെന്ന് പറഞ്ഞാണ് ഖാർഗെ ഇതിന് മറുപടി നല്‍കിയത്. ഗാന്ധി കുടുംബത്തിന്റെ നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു .അതേസമം രണ്ടാംദിവസവും പ്രചാരണം തുടരുന്ന ശശി തരൂര്‍ ഗാന്ധി ജയന്തി ദിനത്തില്‍ വാർധയിലെ ഗാന്ധി സേവാഗ്രമാത്തില്‍ എത്തി. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പരിഹസിക്കും ഒടുവിൽ വിജയം നിങ്ങളുടേതാകുമെന്ന ഗാന്ധി വാചകവും തരൂർ ട്വീറ്റ് ചെയ്തു
സിപിഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രനേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ച് പ്രതിനിധികൾ. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള വഴി കണ്ടിട്ട് വേണം ദേശീയ രാഷ്ട്രീയത്തിൽ ബദലിന് വേണ്ടി വാദിക്കാനെന്ന് കേന്ദ്രനേതൃത്വത്തോട് പ്രതിനിധികൾ. മന്ത്രി പി പ്രസാദിനും ചിഞ്ചു റാണിക്കും വിമർശനം എന്നാൽ മന്ത്രി ജി ആർ അനിലിന് അഭിനന്ദനവും പാർട്ടി നേതൃത്വത്തിൻ്റേയും വകുപ്പുകളുടേയും പ്രവർത്തനം ഇഴ കീറി വിർമശിച്ചാണ് പൊതുചർച്ച പുരോഗമിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ്റെ വേർപാടിനെ തുടർന്ന് അനുബന്ധ പരിപാടികൾ വെട്ടിച്ചുരുക്കി. ആദരസൂചകമായി ആഘോഷങ്ങളെല്ലാം ഒഴിവാക്കി.
മഹാത്മ ഗാന്ധിയുടെ 153 മത് ജന്മദിനത്തിൽ രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി , രാഷ്ട്രപതി ദ്രൗപദി മുർമു , ഉപരാഷ്ട്രപതി ജഗദീപ് ധൻകർ , എന്നിവർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ഗാന്ധിജയന്തി ദിനം രാജ്യത്തിന് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയിൽ വാട്സ് ആപ്പിൽ അടിക്കുറിപ്പിട്ട പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും മെഡിക്കൽ കൊളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. വാട്സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാറാണ് നടപടിയെടുത്തത്.
https://youtu.be/Ep0s9EApE3Q