എള്ള് നമ്മുടെ ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന നവധാന്യങ്ങളില്‍ ഒന്നാണ്. തണുപ്പുകാലത്താണ് എള്ള് കൂടുതലായി കഴിക്കുന്നത്. കാരണം ഇത് ശരീരത്തിന് ചൂട് നല്‍കുന്നു. മഞ്ഞുകാലത്ത് ആളുകള്‍ എള്ള് ലഡ്ഡു, ഹല്‍വ തുടങ്ങിയവ ഉണ്ടാക്കി കഴിക്കും. കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, സോഡിയം തുടങ്ങി പല തരത്തിലുള്ള പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ നിര്‍ബന്ധമായും എള്ള് കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം നല്‍കുന്നു. എള്ളില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ എല്ലിന്റെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു. ഇത് കഴിക്കുന്നത് ശരീരത്തിലെ ക്ഷീണവും ബലഹീനതയും അകറ്റുന്നു. ക്രമരഹിതമായ ആര്‍ത്തവത്തിന്റെ പ്രശ്‌നം പല സ്ത്രീകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മോശം ജീവിതശൈലിയാണ്. എള്ള് കഴിയ്ക്കുന്നതിലൂടെ ഈ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാം. എള്ളില്‍ ഫാറ്റി ആസിഡുകള്‍ കാണപ്പെടുന്നു. അതിനാല്‍ ഇത് ആര്‍ത്തവത്തെ ക്രമപ്പെടുത്തുന്നു. ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന എള്ളില്‍ വിറ്റാമിന്‍ സി കാണപ്പെടുന്നു. പല തരത്തിലുള്ള ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും എള്ളില്‍ കാണപ്പെടുന്നു. ഇതുമൂലം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. എള്ളെണ്ണ ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും. അതിന്റെ സഹായത്തോടെ, ചര്‍മ്മത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ ശരീരത്തില്‍ ഊര്‍ജം കുറയുന്നതായി കാണപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, എള്ള് ദിവസവും കഴിക്കുന്നത് ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒമേഗ-3 എള്ളില്‍ കാണപ്പെടുന്നു.