എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു. തിരക്കഥയ്ക്കും, ചിത്രസംയോജനത്തിനും ആട്ടത്തിന് തന്നെയാണ് ദേശീയ അവാര്‍ഡ്. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടൻ ഋഷഭ് ഷെട്ടിയാണ്. കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയപ്പോള്‍ മാളികപ്പുറത്തിലെ ശ്രീപഥ് ബാലതാരമായും നടിയായി നിത്യാ മേനോനും തെരഞ്ഞെടുക്കപ്പെട്ടു.