അഷ്ടപദിയും സോപാനസംഗീതവും മുഴങ്ങുന്ന അന്തരീക്ഷം. അവിടെയാണവരുടെ പ്രണയം ഉരുവംകൊണ്ടത്. ഇത് ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ഒന്നായവരുടെ, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറിയവരുടെ കഥയാണ്; ശ്രീനന്ദനയുടെയും നിരഞ്ജന്റെയും കഥ, അഭിനവകൃഷ്ണന്റെയും രാധയുടെയും കഥ. അനശ്വരമായ ആ പ്രണയത്തിന്റെ നിര്‍മ്മാല്യപൂജ അവള് നിത്യേന തൊഴുതു, ഹൃദയത്തിന്റെ അഷ്ടപദിയായി അവനെ സ്വീകരിച്ചു. ചെമ്പട്ടുകാവിലെത്തുന്ന ഗന്ധര്‍വ്വനെ കാത്തിരിക്കുന്ന കന്യാദേവിയെപ്പോലെ ശ്രീനന്ദനയും കാത്തിരിക്കുകയാണ്. എന്നാല്‍ ഇവിടം നന്ദാവനമല്ല, ഈ പ്രണയം രാധാമാധവസമാനം. കാത്തിരിപ്പിന്റെ ഈരടികള്‍ക്കും പ്രണയത്തിന്റെ മുരളീരവത്തിനുമൊപ്പം ഒമ്പതാം അഷ്ടപദി മുഴങ്ങുന്നു; ‘തവ വിരഹേ കേശവ’. മായാ കിരണ്‍. ഡിസി ബുക്സ്. വില 123 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan