കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരഭയാര്‍ത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛന്‍ ഗോപാല്‍ ബറുവ. തപോമയിയെ കഥപറയുന്ന ആള്‍ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങള്‍ക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരന്‍. ‘തപോമയിയുടെ അച്ഛന്‍’. ഇ സന്തോഷ് കുമാര്‍. ഡിസി ബുക്‌സ്. വില 360 രൂപ.