നയന്‍താര- മാധവന്‍ ടീമിന്റെ ‘ടെസ്റ്റ്’ നേരിട്ട് ഏപ്രില്‍ 21ന് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ണര്‍. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ് എന്നിവരുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരയുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ആണ് നെറ്റ്ഫ്‌ളിക്‌സ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചില കാര്യങ്ങള്‍ മാറുന്നു, പക്ഷേ മീര ജാസ്മിനോടുള്ള നമ്മുടെ സ്‌നേഹം? ഒരിക്കലുമില്ല, എന്നാണ് ചിത്രങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്, മാധവന്‍ പരിശീലകനായാണ് എത്തുന്നത്. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവര്‍ തിരഞ്ഞെടുത്ത നിര്‍ബന്ധിതമായ തീരുമാനങ്ങളിലൂടെ അവര്‍ക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.