മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ പരീക്ഷണയോട്ടം നടത്തി ടെസ്ലയുടെ വാഹനങ്ങള്‍. ടെസ്ലയുടെ മോഡല്‍ 3, മോഡല്‍ വൈ എന്നീ വാഹനങ്ങളായിരിക്കും ആദ്യം ഇന്ത്യയിലെത്തുക എന്നായിരുന്നു സൂചന. ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത് മോഡല്‍ വൈയുടേതാണ്. ടെസ്ലയുടെ വാഹന നിരയിലെ ഇലക്ട്രിക് കോംപാക്ട് എസ് യു വി യാണ് മോഡല്‍ വൈ. ബെംഗളൂരുവില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള വാഹനത്തിന്റെ പുറംഭാഗം മുഴുവന്‍ മൂടിപൊതിഞ്ഞ രീതിയിലാണ് നിരത്തിലിറങ്ങിയത്. മറ്റു രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ഡിസൈനില്‍ തന്നെയായിരിക്കും ഇന്ത്യയിലും ഈ വാഹനമെത്തുക എന്നാണ് സൂചന. ഫീച്ചറുകള്‍ നിറച്ച ഇന്റീരിയറും പ്രതീക്ഷിക്കാം. ലോങ്ങ് റേഞ്ച് നല്‍കുന്ന ബാറ്ററിയും അതിനൊപ്പം തന്നെ ഓള്‍ വീല്‍ ഡ്രൈവുമായിരിക്കും. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 526 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കളുടെ അവകാശ വാദം. പരമാവധി വേഗം 200 കിലോമീറ്ററാണ്. 4.6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും.