പുതിയ അപ്‌ഡേറ്റുമായി ടെലിഗ്രാം. ഇക്കുറി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്സ്, വീഡിയോ കോളുകളില്‍ പുതിയ ഡിസൈന്‍ കൊണ്ടുവരുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍, വോയ്സ്, വീഡിയോ കോളുകള്‍ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാന്‍ രാജ്യത്തുടനീളമുള്ള നിരവധി പേര്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ യൂസര്‍ ഇന്റര്‍ഫേസ് കുറച്ച് റിസോഴ്‌സുകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഫോണുകളുടെ പെര്‍ഫോമന്‍സ് ബൂസ്റ്റും ബാറ്ററി ലൈഫും വര്‍ദ്ധിപ്പിക്കാനാകും. അപ്ഡേറ്റ് വരുന്നതോടെ പഴയ ഉപകരണങ്ങളിലും ആപ്പ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. കോളിന്റെ നിലയെ അടിസ്ഥാനമാക്കി ചലനാത്മകമായി മാറുന്ന പുതിയ ആനിമേഷനുകളും മനോഹരമായ പശ്ചാത്തലങ്ങളും ചേര്‍ക്കും. റിംഗിംഗ്, ആക്ടീവ് എന്നിവയായിരിക്കുമിത്. പുതിയ ഇന്റര്‍ഫേസിന് മുമ്പത്തേതിനേക്കാള്‍ സോഴ്‌സുകള്‍ ആവശ്യമാണ്. മികച്ച കോള്‍ നിലവാരവും ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.