പാര്‍ക്കിംഗ്, ലബ്ബര്‍ പന്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹരീഷ് നായകനാവുന്ന ചിത്രമാണ് ‘ഡീസല്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഷണ്‍മുഖം മുത്തുസാമിയാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും മാസ് രംഗങ്ങള്‍ക്കുമൊക്കെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് ടീസര്‍ സൂചന നല്‍കുന്നു. 1.13 മിനിറ്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം. വടക്കന്‍ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ആക്ഷനൊപ്പം റൊമാന്‍സിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. അതുല്യ രവിയാണ് ചിത്രത്തിലെ നായിക. വിനയ് റായ്, സായ് കുമാര്‍, അനന്യ, കരുണാസ്, രമേശ് തിലക്, കാളി വെങ്കട്, വിവേക് പ്രസന്ന, സച്ചിന്‍ കേദേക്കര്‍, സക്കീര്‍ ഹുസൈന്‍, തങ്കദുരൈ, കെപിവൈ ദീന, അപൂര്‍വ്വ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിബു നൈനാന്‍ തോമസ് ആണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ ആദ്യം പുറത്തെത്തിയ ഗാനമായ ബിയര്‍ സോംഗ് വലിയ സ്വീകാര്യത നേടിയിരുന്നു.