ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ടീം ഇന്ത്യ.ഖത്തറിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ പോയിന്റുകൾ ഒന്നും തന്നെ നേടാതെ, ഗോളുകളും നേടാതെ, മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതിരുന്നത് കൊണ്ട് റാങ്കിംഗിൽ 117-ാം സ്ഥാനത്തേക്ക് ഇന്ത്യൻ ടീം പിന്തള്ളപ്പെട്ടു. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.ഓസ്‌ട്രേലിയയ്‌ക്കെതിരെ 2-0 ത്തിനും, ഉസ്‌ബെക്കിസ്ഥാനോട് 3-0, സിറിയയോട് 1-0 ത്തിനും പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു.