നെക്‌സോണിന് പിന്നാലെ സഫാരിയുടെയും ഹാരിയറിന്റെയും പുതിയ മോഡലുകളുമായി ടാറ്റ എത്തുന്നു. പുതിയ മോഡലിന്റെ ബുക്കിങ് ഒക്ടോബര്‍ 6 മുതല്‍ ആരംഭിക്കും. ഏറെ രൂപമാറ്റങ്ങളുമായി ഈ മാസം തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ മോഡലുകളുടെ ടീസര്‍ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വലുപ്പം കൂടിയ ഗ്രില്‍, ഗ്രില്ലില്‍ ബോഡി കളേര്‍ഡ് ഇന്‍സേര്‍ട്ടുകള്‍, സ്പ്ലിറ്റ് ഹെഡ്ലാംപ് എന്നിയുണ്ട് സഫാരിയില്‍. ഹാരിയറിന്റെ മുന്‍ഭാഗം ടീസര്‍ വിഡിയോയില്‍ വെളിപ്പെടുത്തിയിട്ടില്ല. നെക്‌സോണിന് സമാനമായ കണക്റ്റിങ് ഡേടൈം റണ്ണിങ് ലാംപും ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളുമുണ്ട്. ഇരു എസ്‌യുവികള്‍ക്കും വ്യത്യസ്തമായി മുന്‍ഭാഗമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റീരിയറിലും ഏറെ മാറ്റങ്ങളുണ്ടാകും. നെക്‌സോണിനെപ്പോലെ വലുപ്പം കൂടിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും മികച്ച സീറ്റുകളും കൂടുതല്‍ ഫീച്ചറുകളും പ്രതീക്ഷിക്കാം. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനും ആറ് സ്പീഡ് ഓട്ടമാറ്റിക്ക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ പ്രതീക്ഷിക്കാം.