തുറക്കാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി റീട്ടെയ്ല്‍ രാജ്യത്തുടനീളം ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന 100 സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. നവംബറില്‍, വിസ്ട്രോണിന്റെ ഇന്ത്യയിലെ ഏക ഉല്‍പ്പാദന കേന്ദ്രം 5000 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. കര്‍ണാടകയിലുള്ള ഉല്‍പ്പാദന കേന്ദ്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ പരാജയപ്പെട്ടാല്‍, ആപ്പിളിന്റെ ഇന്ത്യയിലെ മുന്‍നിര വെണ്ടര്‍മാരില്‍ ഒന്നായ തായ്വാനിലെ വിസ്ട്രോണുമായി ഒരു സംയുക്ത സംരംഭം ടാറ്റ പരിഗണിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും പുതിയ ഐഫോണ്‍ 14 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ അസംബിള്‍ ചെയ്യാന്‍ മറ്റൊരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി ഈ മാസം ആദ്യം ആപ്പിള്‍ അറിയിച്ചിരുന്നു. തായ്വാനീസ് നിര്‍മ്മാതാക്കളായ പെഗാട്രോണുമായാണ് ഇതിനായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.