രാജ്യത്ത് ഏറ്റവും അധികം വില്‍ക്കുന്ന വാഹനങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടാറ്റ പഞ്ച് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം 17547 യൂണിറ്റ് വില്‍പനയുമായി ഒന്നാമനായ പഞ്ചിന്റെ ഈ മാസത്തെ വില്‍പന 19158 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 75 ശതമാനം അധിക വില്‍പനയാണ് ഈ വര്‍ഷം പഞ്ച് നേടിയത്. രണ്ടാം സ്ഥാനം മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഗണ്‍ ആറിനാണ്. 17850 യൂണിറ്റാണ് ഏപ്രില്‍ മാസം മാസം മാത്രം വിറ്റത്. പഞ്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 15 ശതമാനം വളര്‍ച്ച കുറവാണ്. ബ്രെസ, ഡിസയര്‍, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ, ഫ്രോങ്‌സ്, ബലേനോ, എര്‍ട്ടിഗ, ഈക്കോ എന്നിവയാണ് യഥാക്രമം മൂന്നു മുതല്‍ പത്തു വരെയുള്ളത്. ഇന്ത്യയില്‍ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന നിര്‍മാതാക്കളുടെ പട്ടികയില്‍ മാരുതി തന്നെയാണ് ഒന്നാമന്‍. വില്‍പന 137952 യൂണിറ്റ്. 50201 യൂണിറ്റ് വില്‍പനയുമായാണ് ഹ്യുണ്ടേയ്യാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനത്ത് 47885 യൂണിറ്റ് വില്‍പനയുമായി ടാറ്റയാണ്. 41008 യൂണിറ്റ് വില്‍പനയുമായി മഹീന്ദ്രയാണ് നാലാമന്‍. 19968 യൂണിറ്റ് വില്‍പനയുമായി കിയ അഞ്ചാമതുമെത്തി. ടൊയോട്ട (18700 യൂണിറ്റ്), എംജി (4485 യൂണിറ്റ്), ഹോണ്ട (4351 യൂണിറ്റ്), റെനോ (3707 യൂണിറ്റ്), ഫോക്‌സ്‌വാഗണ്‍ (3049 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തില്‍ എത്തിയ നിര്‍മാതാക്കള്‍.