2024ല്‍ ഇന്ത്യന്‍ വാഹനലോകം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഒരു എസ്യുവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ടാറ്റാ കര്‍വ്വ് ആണ് ഈ കാര്‍. ഈ കാര്‍ ഓഗസ്റ്റ് 7 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടാറ്റ കര്‍വിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ഒരേ ദിവസം തന്നെ അവതരിപ്പിക്കും. ടാറ്റ കര്‍വ് പുറത്തിറങ്ങിക്കഴിഞ്ഞാല്‍, ഇത് ഇന്ത്യയിലെ ആദ്യത്തെ കൂപ്പെ ശൈലിയിലുള്ള കോംപാക്റ്റ് എസ്യുവിയായി മാറും. സുരക്ഷിതത്വത്തിന് പേരുകേട്ടതാണ് ടാറ്റ കാറുകള്‍. ടാറ്റ കര്‍വിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകളും സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റുകളില്‍ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടാറ്റ കര്‍വിന്റെ ഐസിഇ പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. ആദ്യത്തേതില്‍ 115 ബിഎച്പി പരമാവധി കരുത്തും 260 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ, 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും നല്‍കും. ഈ എഞ്ചിന്‍ പരമാവധി 125 ബിഎച്ച്പി കരുത്തും 225 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. ഇതുകൂടാതെ, എസ്യുവിയുടെ ഇലക്ട്രിക് വേരിയന്റിന് 50കിലോവാട്ട്അവര്‍ ബാറ്ററി ബാക്ക് നല്‍കാനും സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഒറ്റ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ കഴിയും.