ടാറ്റ മോട്ടോഴ്സ് അതിന്റെ ഏറ്റവും സ്‌റ്റൈലിഷ് കാര്‍ ടാറ്റ കര്‍വ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌റ്റൈലിഷ് ലുക്ക്, നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍, ശക്തമായ ബാറ്ററി, മികച്ച ശ്രേണി, മികച്ച സുരക്ഷാ ഫീച്ചറുകള്‍ എന്നിവയോടെയാണ് ടാറ്റ മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് എസ്യുവി കൂപ്പെ അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ വിലയും പ്രഖ്യാപിച്ചു. അതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില രൂപ. 17.49 ലക്ഷം രൂപയാണ്. ടോപ്പ്-സ്‌പെക്ക് ലോംഗ് റേഞ്ച് പതിപ്പിന് 21.99 ലക്ഷം രൂപയാണ് വില. ഈ കൂപ്പെ എസ്യുവിയുടെ ബുക്കിംഗ് 2024 ഓഗസ്റ്റ് 12-ന് ആരംഭിക്കും. കര്‍വ് ഇവി അഞ്ച് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. പ്രിസ്‌റ്റൈന്‍ വൈറ്റ്, ഫ്‌ലേം റെഡ്, എംപവേര്‍ഡ് വൈറ്റ്, വെര്‍ച്വല്‍ സണ്‍റൈസ്, പ്യുവര്‍ ഗ്രേ എന്നിവയാണവ. ആക്ടി ഇവി ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ചതാണ് ടാറ്റ കര്‍വ്വ്. 18 ഇഞ്ച് അലോയ് വീലുകളാണ് ഈ ഇലക്ട്രിക് എസ്യുവിയില്‍ നല്‍കിയിരിക്കുന്നത്. 190 എംഎം ആണ് ഇതിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. കൂടാതെ, എസ്യുവിക്ക് 500 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉണ്ട്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് ഐസിഇ പതിപ്പ് എത്തുന്നത്. 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ ടിജിഡിഐ ഹെപാരിയോണ്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്. ഈ എഞ്ചിന്‍ 123ബിഎച്പി കരുത്തും 225എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. രണ്ടാമത്തേത് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്, ഇത് 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. മൂന്നാമത്തേത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 113 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും നല്‍കുന്നു. കര്‍വ് പെട്രോള്‍/ഡീസല്‍ മോഡലുകളുടെ വില സെപ്റ്റംബര്‍ രണ്ടിന് പ്രഖ്യാപിക്കും.