പരിപാടികളില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്കു വിലക്കില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഡിസിസി അടക്കമുള്ള പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം. എം.കെ. രാഘവന്‍ എംപിയുടെ പരാതി കിട്ടിയില്ല. അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് എഐസിസി അധ്യക്ഷന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു കോഴിക്കോട് എത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കും.
കോട്ടയം ഈരാറ്റുപേട്ടയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചു നടത്തുന്ന മഹാ സമ്മേളനം വിജയിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 38 അംഗ കമ്മിറ്റിയില്‍ ആറുപേരാണ് എതിര്‍പ്പ് ഉന്നയിച്ചത്. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയിലാണ് മഹാ സമ്മേളനം.