സംസ്ഥാന പുരസ്കാര ജേതാവും രജനികാന്തിന്റെ വേട്ടയ്യനില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം തന്മയ സോള്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ഇരുനിറ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സംവിധായകന് ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ജിന്റോ തോമസാണ് സംവിധായകന്. കഥയും തിരക്കഥയും വിഷ്ണു കെ മോഹന്‍ നിര്‍വഹിക്കുന്നു. ദിനേഷ് പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് മറ്റു താരങ്ങള്‍. നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ‘വഴക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്. വേട്ടയനു ശേഷം അഭിനയിച്ച ചിത്രമാണ് ഇരുനിറം. അര്ജുന് അമ്പയുടെ വരികള്‍ക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്.
തന്മയ സോള്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ഇരുനിറം’ ഫസ്റ്റ് ലുക്ക്
