befunky 2022 11 3 7 43 37

താലിബാൻ നിരോധനം തുടരുന്നു. സർവ്വകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കി. അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരാണ് പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ പെൺകുട്ടികളെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. കൂടാതെ സ്ത്രീകൾക്ക് പാർക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു.

താലിബാൻ തീരുമാനത്തെ അപലപിച്ചു. താലിബാനെ അകറ്റി നിർത്താൻ അന്താരാഷ്ട്ര സമൂഹത്തിനെ പ്രേരിപ്പിക്കുന്ന തീരുമാനങ്ങളാണ് താലിബാൻ സർക്കാർ നടത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും പറഞ്ഞു. സ്ത്രീകളുടെ ഉൾപ്പെടെ എല്ലാ പൗരന്മാരുടേയും അവകാശങ്ങൾ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും യു.എൻ കുറ്റപ്പെടുത്തി. താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാന് നൽകിയിരുന്ന സാഹായം വിവിധ രാജ്യങ്ങളും ഏജൻസികളും തടഞ്ഞ് വച്ചിരുന്നു. സ്ത്രീകൾക്ക് വിദ്യഭ്യാസം നിഷേധിച്ചതിൽ പ്രതിഷേധിക്കുന്ന സംഘടനകൾ എതിർപ്പ് മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

അതോടെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും തടസ്സപ്പെടാനാണ് സാധ്യത

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *