പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ കപില്‍ ശര്‍മ നായകനായെത്തുന്ന ‘സ്വിഗാറ്റോ’ സിനിമയുടെ ട്രെയിലര്‍ എത്തി. നന്ദിത ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷഹാന ഗോസ്വാമിയാണ് നായിക. സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ് ആയ സ്വിഗാറ്റോയിലെ തൊഴിലാളിയായാണ് കപില്‍ ശര്‍മ ചിത്രത്തിലെത്തുന്നത്. ഗുല്‍ പങ്, സയാനി ഗുപ്ത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രീമിയര്‍ ചെയ്തിരുന്നു. മാര്‍ച്ച് 17ന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും.