എല്ലാ വര്‍ഷവും വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ ജനപ്രിയ കാര്‍ കമ്പനിയാണ് മാരുതി സുസുക്കി ഇന്ത്യ. 2024 ഡിസംബറിലും സമാനമായ വില്‍പ്പനയാണ് മാരുതി സുസുക്കി കാറുകള്‍ നേടിയത്. കമ്പനി ഒരു മാസത്തിനുള്ളില്‍ ഒരു കാറിന്റെ 29000ത്തില്‍ അധികം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്നതാണ് ശ്രദ്ധേയം. മാരുതി സുസുക്കി സ്വിഫ്റ്റാണ് വില്‍പ്പനയിലെ ഈ വമ്പന്‍. കഴിഞ്ഞ മാസം ആകെ 2,52,693 യൂണിറ്റുകളുടെ ഉയര്‍ന്ന റീട്ടെയില്‍ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി 2.50 ലക്ഷം യൂണിറ്റ് പ്രതിമാസ വില്‍പ്പന എന്ന പുതിയ നാഴികക്കല്ല് കൂടിയാണിത്. ഏകദേശം 29,765 യൂണിറ്റ് സ്വിഫ്റ്റുകളും ഈ വില്‍പ്പനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മാസം മാരുതി സുസുക്കി സ്വിഫ്റ്റിന്റെ 29,765 യൂണിറ്റുകള്‍ വിറ്റഴിച്ചു. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലെ മറ്റ് കാറുകള്‍ മാരുതി വാഗണ്‍ആര്‍ 29,566 യൂണിറ്റുകളും മാരുതി ബലേനോ 26,789 യൂണിറ്റുകളും വിറ്റു. 2024 മെയ് മാസത്തിലാണ് കമ്പനി നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തതുമുതല്, ഇത് രാജ്യത്തെ നമ്പര്‍-1 ഹാച്ച്ബാക്ക് ആയി തുടര്‍ന്നു. 6.49 ലക്ഷം മുതല്‍ 9.59 ലക്ഷം വരെയാണ് സ്വിഫ്റ്റിന്റെ നിലവിലെ എക്സ് ഷോറൂം വില.