ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന ഒരു മനുഷ്യന്റെ കഥയാണിത്. ലാഭേച്ഛയില്ലാതെ, സ്നേഹംപോലും അന്യമാകുന്ന ഒരു കാലത്ത്, നിസ്വാര്‍ഥതയോടെ, മരിച്ചവന്റെ ശുശ്രൂഷകനും കാവലാളും രക്ഷകനുമാകുന്ന ഒരു മഹാമനുഷ്യന്റെ മഹാമനസ്‌കത വായനക്കാരന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. മരണത്തിനുമപ്പുറം നിറഞ്ഞുനില്‍ക്കുന്ന സ്നേഹമെന്ന മഹാസാഗരത്തിന്റെ അലകളിളകുന്ന നോവല്‍. ‘സ്വര്‍ഗവാതില്‍’. രണ്ടാം പതിപ്പ്. കെ പി സുധീര. മാതൃഭൂമി ബുക്‌സ്. വില 325 രൂപ.