പ്രൈം വീഡിയോ ‘മിര്‍സാപൂര്‍ സീസണ് 3’ന്റെ ടീസര്‍ പുറത്തിറക്കി. ക്രൈം ത്രില്ലര്‍ സീരിസ് പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന പുതിയ സീസണിന്റെ ടീസര്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആരാധകര്‍ക്ക് ആവേശമായി പുറത്തിറങ്ങിയത്. മിര്‍സാപൂര്‍ സീസണ് 3 ജൂലൈ 5 നായിരിക്കും ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗിന് എത്തുക എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടീസര്‍ വരാനിരിക്കുന്ന സീസണിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. രക്തരൂക്ഷിതമായ രംഗങ്ങള്‍ പുതിയ സീസണിലും പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മുന്‍ സീസണിലെപ്പോലെ തന്നെ ആനിമല്‍ ചാനലിലെ കമന്ററിയുടെ അകമ്പടിയോടെയാണ് ടീസര്‍ വന്നിരിക്കുന്നത്. ഗുര്‍മീത് സിംഗ്, ആനന്ദ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇതിനകം ജനപ്രിയമായ പരമ്പരയുടെ മൂന്നാംഭാഗമാണ് ഇക്കൊല്ലം എത്തുന്നത്. എക്സല്‍ എന്റര്‍ടെയ്മെന്റാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്. അലി ഫസല്‍, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി എന്നിവരുള്‍പ്പെടെയുള്ള താരനിരയുടെ സാന്നിധ്യമുണ്ട് ‘മിര്‍സാപൂര്‍ 3’ യില്‍.
‘മിര്‍സാപൂര്‍ സീസണ് 3’ ടീസര്‍
