സുസുക്കിയുടെ ചെറു ഇലക്ട്രിക് കാര്‍ ഇഡബ്ല്യുഎക്‌സ് കണ്‍സെപ്റ്റ് ബാങ്കോക്ക് രാജ്യാന്തര മോട്ടോര്‍ഷോയില്‍. കഴിഞ്ഞ വര്‍ഷം നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി ഈ ചെറു ഇലക്ട്രിക് കാര്‍ കണ്‍പെസ്റ്റിനെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലിന് ശേഷം ഈ ചെറു ഇലക്ട്രിക് കാര്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ചെറു കാര്‍ വിപണിയിലെ ഇലക്ട്രിക് തരംഗത്തിന് തുടക്കം കുറിക്കാന്‍ ഈ വാഹനത്തിന് ആകുമെന്നാണ് പ്രതീക്ഷ. സുസുക്കിയുടെ കെ ഇവി പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ വാഹനം നിര്‍മിക്കുക. നിലവിലെ മാരുതി സുസുക്കി ഓള്‍ട്ടോയെക്കാള്‍ വലുപ്പം കുറഞ്ഞ കാറിന് 3395 എംഎം നീളവും 1475 എംഎം വീതിയും 1620 എംഎം ഉയരവുമുണ്ടായിരിക്കും. ടോള്‍ബോയ് ഡിസൈനിലുള്ള ചെറു കാര്‍ ആദ്യമായി ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത്. ജാപ്പനീസ് വിപണിയിലെ സുസുക്കിയുടെ ചെറു ഹാച്ച്ബാക്കായ സോളിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഇഡബ്ല്യുഎക്‌സിന്റെ നിര്‍മാണം. 2026-27 വര്‍ഷത്തില്‍ പുതിയ വാഹനം മാരുതി പുറത്തിറക്കും. വൈദ്യുത കാറിന്റെ വില കുറയ്ക്കാനായി ബാറ്ററിയും മറ്റുഘടകങ്ങളും പ്രാദേശികമായി നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. ബാറ്ററിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഒറ്റചാര്‍ജില്‍ 230 കിലോമീറ്ററില്‍ അധികം ചാര്‍ജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.