ദില്ലിയിലെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ പ്രഭാത അസംബ്ലിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് നൂറിലേറെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. ഫെബ്രുവരി 17നാണ് വിദ്യാർത്ഥികള്‍ക്ക് ഇ മെയിൽ സന്ദേശം ലഭിച്ചത്. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാത്ത വിദ്യാർത്ഥികളെ അടുത്ത സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മിക്കവരുടെയും മാതാപിതാക്കളും ദില്ലിക്ക് പുറത്തായതിനാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഹാജരാവാന്‍ കഴിയില്ലെന്ന് വിദ്യാർത്ഥികള്‍ മറുപടി നല്‍കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan