വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഈ മാസത്തെ ബില്ലിൽ സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ, 10 പൈസ കൂടി സർചാർജായി മെയിലെ ബില്ലിൽ ഈടാക്കാനാണ് തീരുമാനം. ആകെ 19 പൈസയാകും സർചാർജ്. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതൽ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തിൽ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്.
വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും
