രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കി സുപ്രീം കോടതി. വൈക്കോൽ കത്തിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി, വര്‍ഷാവര്‍ഷം ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാന്‍ സാധിക്കില്ലെന്നും പറഞ്ഞു.