വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്. ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു.
വാദം തുടരുന്നതിനിടെ സത്യപ്രതിജ്ഞ നടന്നു. മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു.