മാളികപ്പുറം ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ‘സുമതി വളവ്’ സിനിമയുടെ റിലീസ് അപ്ഡേറ്റ് പുറത്ത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം ഓഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്ക് എത്തിക്കുക. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗല്‍ഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രം എന്നതിലുപരി തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുളള ഹൊറര്‍ ഫാമിലി ഡ്രാമാ ഗണത്തിലാണ് സിനിമ ഒരുങ്ങിയത്.അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.