വാര്‍ദ്ധക്യം വൈകിപ്പിക്കുന്നതെങ്ങനെ? അതിനുള്ള വിദ്യയും ഇതിലുണ്ട്. ആയുസ്സ് കൂട്ടുന്നതെങ്ങനെ? വായിച്ചുനോക്കൂ. പക്ഷേ ഒരു കാര്യം. വായിക്കുന്നത് ജീവിതമാണ്. അതായത് അവനവനെപ്പറ്റി. ജീവനും ജീവിതവും അല്ലെ നമ്മള്‍ ഓരോരുത്തരും. ആകയാല്‍ ഒരു സെക്കന്റെങ്കില്‍ ഒരു സെക്കന്റ് ആയുസ്സ് നീട്ടാന്‍ കഴിയുമെങ്കില്‍ ആ കഴിവ് ഒരു മഹാനുഗ്രഹമല്ലെ – അതും നമ്മെപ്പറ്റിയുള്ള ചിന്തയും ശ്രദ്ധയും ഒന്നുകൊണ്ട് മാത്രം! ഓര്‍ത്തുനോക്കൂ – ‘ഏറ്റവും കൂടുതല്‍ എന്നെ ശ്രദ്ധിക്കേണ്ടതും ഞാന്‍ തന്നെയല്ലേ?’. ‘സുഖമായി കഴിയാന്‍’. കെ.കെ. വാസു. ഗ്രീന്‍ ബുക്‌സ്. വില 290 രൂപ.