ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദര്‍ ജെയിന്‍ 10 കോടി രൂപ ബലമായി വാങ്ങിയെന്നു തട്ടിപ്പുകേസില്‍ ജയിലിലുള്ള സുകേഷ് ചന്ദ്രശേഖര്‍. ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആരോപണം നിഷേധിച്ചു. ഡല്‍ഹി ഗവര്‍ണര്‍ വികെ സക്സേനയ്ക്ക് അയച്ച കത്തിലാണ് പാര്‍ട്ടി ഭാരവാഹിത്വത്തിനും രാജ്യസഭാ സീറ്റിനുമായി 50 കോടിയിലധികം രൂപ നല്‍കിയെന്നു സുകേഷ് ചന്ദ്രശേഖര്‍ ആരോപിച്ചത്.
കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കേസെടുക്കാമെന്ന് സുപ്രീം കോടതി. അഴിമതി നിരോധന നിയമപ്രകാരം മാത്രമല്ല, കള്ളപ്പണ നിരോധന നിയമപ്രകാരവും ഇഡിക്കു കേസെടുക്കാം. ഇഡി ചെന്നൈ സോണല്‍ ഓഫീസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.
ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറില്‍ ഉണ്ടായത്.
ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും മോദി സന്ദര്‍ശിച്ചു. ഇന്നലെ ഗുജറാത്ത് രാജ്ഭവനില്‍ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം നടത്തിയിരുന്നു.
ബിജെപിയുടെ ഡല്‍ഹിയിലെ ആസ്ഥാന ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവു പാലിക്കാത്തതിന് നിര്‍മാണ കമ്പനിക്ക് അഞ്ചു ലക്ഷം രൂപ പിഴശിക്ഷ. പണി നടക്കുന്ന സ്ഥലം ഡല്‍ഹി മന്ത്രി ഗോപാല്‍ റായി സന്ദര്‍ശിക്കുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ബിജെപിയുടെ കെട്ടിട നവീകരണത്തിനു സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്.