സുഗതകുമാരിയുടെ വീട് വിറ്റത് സർക്കാരുമായി ആലോചിക്കാതെ യാണ്, ബന്ധുക്കൾക്ക് ഇക്കാര്യം സർക്കാരിനെ അറിയിക്കാമായിരുന്നെന്നും ബന്ധുക്കൾക്ക് താൽപ്പര്യമില്ലാതെ സർക്കാരിന് എന്തു ചെയ്യാനാകുമെന്നും, സർക്കാരിന് കൈമാറിയാൽ ഏറെറടുക്കാൻ തയ്യാറാണെന്നും, സുഗതകുമാരിക്ക് സ്മാരകം പണിയാൻ ടി.പദ്മനാഭൻ കത്ത് നൽകിയിരുന്നുവെന്നും, ഇതിന് ഭൂമി ഏറെറടുക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ.ഒരു സ്മാരകം പണിയാൻ സുഗതകുമാരി താൽപ്പര്യം കാണിച്ചിരുന്നില്ല, അതിനാൽ സ്മൃതി വനമാണ് സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കെ, തലസ്ഥാനത്ത് കവി താമസിച്ചിരുന്ന വീട് വിറ്റുപോയി. പരിപാലനം അടക്കം വലിയ പ്രതിസന്ധികൾ മുന്നിൽ നിൽക്കെയാണ് വീട് വിൽക്കേണ്ടി വന്നതെന്ന് മകൾ ലക്ഷ്മി ദേവി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ മറുപടി.