ദിവസവും കുളിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം മുന്നോട്ടു വയ്ക്കുന്നത്. അതിനായി ചില ശാസ്ത്രീയ തെളിവുകളും നിരത്തുന്നുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ചില ദിവസം കുളിക്കാതിരിക്കുന്നതാണ് നല്ലത്. ദിവസവും കുളിക്കുന്നതിലൂടെ ശരീരത്തില്‍ വസിക്കുന്ന അവശ്യമുള്ള സുക്ഷ്മാണുക്കള്‍ നശിക്കുമത്രെ. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. അതുപോലെതന്നെ ശരീരത്തില്‍ അവശ്യമായ എണ്ണയുടെ അളവ് ഇല്ലാതാക്കുകയും ശരീരം വരണ്ടുപോകുന്നതിന് കാരണമാക്കുകയും ചെയ്യും. ദുര്‍ഗന്ധം തടയാനാണ് പലരും കുളിപതിവാക്കുന്നത്. എന്നാല്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ശരീരത്തിലെ സൂക്ഷ്മാണുകള്‍ ദോഷകരമല്ലാത്തതിനാല്‍ ഒരാള്‍ മുഴുവന്‍ ശരീരവും കുളിക്കേണ്ടതിലെന്നും വിദഗ്ദ്ധര്‍ പറയുന്നു. പതിവായി കുളിക്കുന്നത് ദോഷകരമായ ബാക്ടീരിയകളെക്കാള്‍ നശിപ്പിക്കുന്നത് അവശ്യ ബാക്ടീരിയകളെയാണ്. അഴുക്കില്‍ നിന്നും ചില പ്രകൃതിദത്ത സുക്ഷ്മണുക്കളില്‍ നിന്നും ഉണ്ടാക്കുന്ന ഉത്തേജനം ശരീരത്തില്‍ ആന്റിബോഡികളും രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഒരാള്‍ ആഴ്ചയില്‍ മൂന്ന് തവണ കുളിക്കുന്നത് നല്ലതാണ്. വിയര്‍പ്പ്, ദുര്‍ഗന്ധം എന്നിവ അനുഭവപ്പെടുന്നിലെങ്കില്‍ കുളിക്കുന്നത് ഒഴിവാക്കാവുന്നതാണ്. കുളിക്കാന്‍ മൂന്നോ നാലോ മിനിട്ടില്‍ കൂടുതല്‍ എടുക്കരുത്. കുട്ടികള്‍ക്കും ഇത് ബാധകമാണ്. അതിനാലാണ് ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ കുട്ടികളെ കുളിപ്പിക്കാരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. അവരുടെ രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ ഇടയ്ക്കിടെയുള്ള കുളി ബാധിക്കുന്നു. ചില സോപ്പുകള്‍ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അതിനാല്‍ സോപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം സോപ്പുകള്‍ ഉപയോഗിക്കുക. ആരോഗ്യമായി ഇരിക്കാന്‍ ദിവസവും കുളിക്കണമെന്നില്ല. ഇതാണ് ശാസ്ത്ര ലോകത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം.