വിട്ടുമാറാത്ത സന്ധി വേദനയ്ക്ക് പിന്നില്‍ ഒരു പക്ഷെ നിങ്ങള്‍ ദീര്‍ഘനാളായി അനുഭവിക്കുന്ന മാനസിക പിരിമുറുക്കമായിരിക്കാം. ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന മാനസിക സമ്മര്‍ദ്ദം ആ വ്യക്തിയുടെ ന്യൂറോ എന്‍ഡോക്രൈന്‍ സംവിധാനത്തെ തകിടം മറിക്കും. ഇത് വിട്ടുമാറാത്ത സന്ധിവേദനയിലേക്ക് നയിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്രൈറ്റിസ് പോലുള്ള രോഗാവസ്ഥ ഉള്ളവരില്‍ സന്ധി വേദന വഷളാക്കും. സമ്മര്‍ദ്ദം എല്ലാവരും അനുഭവിക്കുന്ന ഒരു സാധാരണ പ്രതികരണമാണ്. എന്നാല്‍ സമ്മര്‍ദം ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നത് ആരോഗ്യത്തെ മേശമായി ബാധിക്കാം. ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന സമ്മര്‍ദ്ദം കാലക്രമേണ ശരീരത്തില്‍ തേയ്മാനം ഉണ്ടാക്കുന്നു. സമ്മര്‍ദ്ദം ശരീരത്തില്‍ ഉണ്ടാക്കുന്ന ഏറ്റവും അപകടകരമായ ഒന്ന് വീക്കം സൃഷ്ടിക്കുക എന്നതാണ്. ഇത് ദീര്‍ഘകാലം ശരീരത്തില്‍ വീക്കം നിലനില്‍ക്കുന്നത് കോശങ്ങളെയും അന്ധിയെയും തകരാറിലാക്കും. ഇത് നിലവില്‍ സന്ധിവേദന ഉണ്ടെങ്കില്‍ അത് വഷളാക്കും. സമ്മര്‍ദ്ദത്തിലാകുമ്പോള്‍ പേശികള്‍ കൂടുതല്‍ പിരിമുറക്കത്തിലാകാം. കൂടാതെ ഉത്കണ്ഠ കാരണം ശരീരത്തിന്റെ നാഡീവ്യൂഹം പിരിമുറുക്കത്തിലാകുന്നു. ഇത് രക്തക്കുഴലുകളുടെ സങ്കോചം ഉള്‍പ്പെടെയുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകും. പേശികളുടെ പിരിമുറുക്കവും രോഗാവസ്ഥയും ഉണ്ടാക്കുന്നതിലൂടെ കാലക്രമേണ പലതരം വിട്ടുമാറാത്ത വേദനയും ശരീരത്തിലുണ്ടാകാം. യോഗ പോലുള്ള വ്യായാമമുറകള്‍ പരിശീലിക്കുന്നത് ശാരീരികമായും മാനസികമായുമുള്ള സമ്മര്‍ദ്ദവും പിരിമുറക്കവും നീക്കാന്‍ സഹായിക്കും. കൂടാതെ ഇത് ശരീരത്തിന് വഴക്കവും ബലവും വര്‍ധിപ്പിക്കും. മാനസിക-ശാരീരിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നതിനൊപ്പം വ്യായാമം പതിവാക്കുക കൂടാതെ പുകവലി ഉപേക്ഷിക്കുക തുടങ്ങിയവ ദൈനംദിന ശീലങ്ങളുടെ ഭാഗമാക്കാം. മാനസിക സമ്മര്‍ദ്ദം ഉത്കണ്ഠ എന്നിവ അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും പങ്കുവെക്കാം. പരിധിവിടുന്ന തരത്തിലേക്ക് സമ്മര്‍ദ്ദം ഉയര്‍ന്നാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.