ജനുവരി നാല് മുതല്‍ എട്ട് വരെ കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാവും നടക്കുക. കൊല്ലത്ത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്. ചാമ്പ്യന്മാര്ക്കുള്ള സ്വര്‍ണ്ണക്കപ്പ് ജനുവരി 2ന് കോഴിക്കോട് നിന്ന് പ്രയാണം തുടങ്ങും. ഹരിത കർമ സേനയുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നത്. ഓലകൊണ്ട് ഉണ്ടാക്കിയ വല്ലവും ഈററ കുട്ടകളിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്.