ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘കുറുക്കന്റെ’ ട്രെയിലര്‍ എത്തി. കോടതിയില്‍ സ്ഥിരമായി കള്ളസാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണനായി ശ്രീനിവാസന്‍ എത്തുന്നു. മണ്ടനായ എസ്‌ഐയുടെ വേഷത്തില്‍ വിനീതും മാധ്യമപ്രവര്‍ത്തകനായി ഷൈന്‍ ടോമും എത്തുന്നു. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് കുറുക്കന്റെ സംവിധാനം. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനോജ് റാംസിങ് തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം പകരുന്നു. ജൂലൈ 27 ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.