പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കവേ സോണിയാ ഗാന്ധി നടത്തിയ ഒരു പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ ബഹളം. കേന്ദ്രം ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നുവെന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലിയാണ് രാജ്യസഭയിൽ ബഹളമുണ്ടായത്. പരാമർശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അഭിപ്രായപ്പെട്ടു. പരാമർശം അനവസരത്തിലുള്ളതും ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സഭയ്ക്ക് പുറത്ത് നടത്തിയ പ്രസ്താവനയിൽ ഇവിടെ ചർച്ച ആവശ്യമില്ലെന്ന നിലപാട് കോൺഗ്രസ് അറിയിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പാഞ്ഞതാണ് ഈ പരാമർശം.
അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെട്ടപ്പോഴും ഹിന്ദി ഭാഷ അഹിന്ദി സംസ്ഥാനങ്ങളിൽ പ്രധാന മാധ്യമമാക്കാനുള്ള നീക്കത്തെച്ചൊല്ലിയും രാജ്യസഭയിൽ ബഹളമുണ്ടായി. നേരത്തേ തീരുമാനിച്ചതിലും ഒരാഴ്ച മുമ്പ് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു.