മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍ മറ്റേത് ജീവിയേയുംപോലെ അവനും പ്രാപ്തനല്ല. ചില ചതികള്‍ അങ്ങനെയാണ്… കണ്ണ് നനയാതെ നമുക്കത് ചെയ്യാനാകില്ല. ചതിക്കപ്പെട്ടവന്റെ വേദന മരണത്തോടെ തീരുന്നു. ചതിച്ചവന്റേതോ? ‘സോങ്‌സ് ഓഫ് ഗബ്രിയേല്‍’. മോസ് വര്‍ഗ്ഗീസ്. ഗ്രീന്‍ ബുക്‌സ് വില 213 രൂപ.